02:12am 03 November 2026
NEWS
പി വി അൻവർ നിയമസഭാം​ഗത്വം രാജിവെച്ചേക്കും
12/01/2025  07:12 PM IST
nila
പി വി അൻവർ നിയമസഭാം​ഗത്വം രാജിവെച്ചേക്കും

മലപ്പുറം: പി.വി.അൻവർ നിയമസഭാം​ഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെ രാവിലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ അയോ​ഗ്യത നേരിടുന്നത് ഒഴിവാക്കാനാണ് അൻവർ നിയമസഭാം​ഗത്വം രാജിവെക്കുന്നത്. 

സമൂഹമാധ്യമത്തിലൂടെയാണ് നാളത്തെ വാർത്താസമ്മേളനത്തിന്റെ കാര്യം അറിയിച്ചത്. ‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന് രാവിലെ 9.30ന് തിരുവനന്തപുരത്തു വാർത്താസമ്മേളനം സംഘടിപ്പിക്കുന്നു. എല്ലാ മാധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു’’ എന്നാണു ചിരിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമത്തിൽ അൻവർ കുറിച്ചത്. 

കഴിഞ്ഞ ദിവസമാണു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി അന്‍വര്‍ കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. സംസ്ഥാന കോ–ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്. കേരളത്തിൽ 10 വർഷം മുൻപു നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാൽ അൻവറിനെ കോഓർഡിനേറ്ററായി നിയോഗിച്ചു ജാഗ്രതയോടെയുള്ള നീക്കമാണു തൃണമൂലിന്റേത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img